സൂസ്റ്റോറി

ജനില്‍മിത്ര

സൂസ്റ്റോറി

ശരീരം ഒരു മൃഗശാല..
കണ്‍പോളകള്‍ക്കിടയില്‍
തടവിലിട്ട നീല കുറുക്കന്‍
കൂവി പോകാറുണ്ട്
പ്രലോഭനങ്ങളുടെ നിലാവ്
കാണുമ്പോഴൊക്കെ….

വിരലറ്റങ്ങളില്‍ നിന്ന്
നീണ്ടു വരാറുണ്ട് നഖമുനകള്‍
വാക്കുകളില്‍ ദാഹമകറ്റുന്ന
പെണ്‍പറ്റങ്ങളെ
കാണുമ്പോഴൊക്കെ….

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

janil-mithra-new-

 

 

 

 

ജനില്‍മിത്ര

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂസ്റ്റോറി

ശരീരം ഒരു മൃഗശാല..
abstract_paintingകണ്‍പോളകള്‍ക്കിടയില്‍
തടവിലിട്ട നീല കുറുക്കന്‍
കൂവി പോകാറുണ്ട്
പ്രലോഭനങ്ങളുടെ നിലാവ്
കാണുമ്പോഴൊക്കെ….

വിരലറ്റങ്ങളില്‍ നിന്ന്
നീണ്ടു വരാറുണ്ട് നഖമുനകള്‍
വാക്കുകളില്‍ ദാഹമകറ്റുന്ന
പെണ്‍പറ്റങ്ങളെ
കാണുമ്പോഴൊക്കെ….

ഇളിച്ചു കാട്ടാറുണ്ട്
ഒരു കുരങ്ങു മുഖം
ജീവിതത്തിന്റെ
പൂമാല കയ്യില്‍ കിട്ടുമ്പോഴൊക്കെ….

ഓര്‍മ്മകളില്‍ മുങ്ങിക്കിടക്കാറുള്ള
മുതല മനസ്സ് ഞെട്ടിയുണരാറുണ്ട്
യഥാര്‍ത്ഥ്യത്തിന്റെ കല്ലേറ് –
കൊള്ളുമ്പോഴൊക്കെ…

പീലി വിരിച്ചിടാറുണ്ടൊരു സ്വപ്നം
പ്രതീക്ഷയുടെ മഴക്കാറ് കാണുമ്പോഴൊക്കെ
കൂട്ടിലെ പരിമിതികളില്‍ ….

ഗര്‍ജ്ജനം അടക്കിവെക്കാറുണ്ടൊരു സിംഹം
അനീതിയുടെ അസ്വാരസ്യങ്ങളില്‍
മനം മടുത്ത്…

തലകുനിച്ച് ഒറ്റക്കാലില്‍ നില്‍ക്കാറുണ്ട്
ചില ദേശാടന ചിന്തകള്‍
നിലപാടുകള്‍ മാറി മറിയുമ്പോള്‍

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെങ്കിലും
ചൂളി നില്‍ക്കാറുണ്ട്
ചില വാക്കിനു മുമ്പില്‍
കാട്ടാനയുടെ അഹങ്കാരമെങ്കിലും
കുനിഞ്ഞു നില്‍ക്കാറുണ്ട്
ചില കരുതലിന് മുമ്പില്‍

പക്ഷെ …,

എത്ര തടവിലിട്ടിട്ടും
അറിയാതെ ഒച്ചവെക്കുന്നു
നെഞ്ചിലൊരു വെണ്‍പ്രാവ്
സ്‌നേഹത്തിന്റെ കതിരുകള്‍
സ്വപ്നം കാണുമ്പോഴൊക്കെ …


എഡേ്വര്‍ഡ് ആല്‍ബിയുടെ സൂ സ്റ്റോറി എന്ന നാടകത്തിനോട് കടപ്പാട്

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •