Section

malabari-logo-mobile

വരാനിരിക്കുന്നത് കോഴിവസന്തയുടെ കാലമെന്ന് ബാരകൃഷണപിള്ള

HIGHLIGHTS : കൊല്ലം: കേരളത്തില്‍ വരാനിരിക്കുന്നത് കോഴിവസന്തയുടെ കാലമണെന്ന് യുഡിഎഫ് നേതാവും മുന്‍മന്ത്രിയുമായ ബാലകൃഷണപിള്ള. മന്ത്രിസഭയിലേക്കുള്ള തന്റെ കടന്നുവരവ...

download (1)കൊല്ലം:  കേരളത്തില്‍ വരാനിരിക്കുന്നത് കോഴിവസന്തയുടെ കാലമണെന്ന് യുഡിഎഫ് നേതാവും മുന്‍മന്ത്രിയുമായ ബാലകൃഷണപിള്ള.

മന്ത്രിസഭയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ രമേശ് ചെന്നിത്തല 2014 യുഡിഎഫിന് വസന്തകാലമാണെന്ന് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് പിള്ളയുടെ പ്രസ്താവന.. ഇന്ന് തിരുവനന്തപുരത്ത് വച്ച് നടന്ന രമേശിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബാലകൃഷണപിള്ള പങ്കെടുത്തിരുന്നില്ല.
ഗണേഷിനെ മന്ത്രിസഭയിലേക്കെടുക്കാത്തതില്‍ കടുത്ത അമര്‍ഷമാണ് പിള്ളി പ്രകടിപ്പിച്ചത് . കേരളകോണ്‍ഗ്രസ്സിന്റെ മന്ത്രിസ്ഥാനം തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തിരൂവഞ്ചൂരിന് നല്‍കിയത് അധാര്‍മികവും വഞ്ചനാപരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. കുഞ്ഞാലിക്കുട്ടിയുടെയോ മാണിയുടെയോ ഏതെങ്ങിലും വകുപ്പുകള്‍ എടുക്കാന്‍ ഉമ്മന്‍ചാണ്ടി ധൈര്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.
എന്‍എസ്സ്എസ്സിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷം മുന്നോക്ക വികസനകോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്ന കാര്യം പിള്ള ആലോചിക്കാന്നുണ്ട്. ഇതു കൊണ്ട് തന്നെ് മൂന്നാം തിയ്യതി നടക്കുന്ന കേരളകോണ്‍ഗ്രസ് ബിയുടെ നേതൃയോഗം യുഡിഎഫില്‍ ചലനങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!