പുതുവര്‍ഷത്തെ വരവേറ്റ് കാസ്‌ക്ക ക്ലബ്ബ്

വെന്നിയൂര്‍: കാച്ചടി കാസ്‌ക്ക ക്ലബ്ബ് ന്യൂ ഇയര്‍ ആഘോഷം വര്‍ണാഭമാക്കി. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് പുതുവര്‍ഷത്തെ ആനയിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

unnamed (1)വെന്നിയൂര്‍: കാച്ചടി കാസ്‌ക്ക ക്ലബ്ബ് ന്യൂ ഇയര്‍ ആഘോഷം വര്‍ണാഭമാക്കി. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് പുതുവര്‍ഷത്തെ ആനയിച്ചത്. അമിട്ടുകള്‍ പൊട്ടിച്ചും ആകാശത്തു വര്‍ണമഴ പെയ്യിച്ചും അംഗങ്ങള്‍ കാസ്‌ക്കയുടെ മുറ്റത്ത് unnamed (2)ആടിതിമിര്‍ത്തു. ഇടവേളകളില്‍ തമിഴ്‌സംഗീതത്തിനൊപ്പിച്ച് നൃത്തം ചവിട്ടിയ യുവരക്തങ്ങള്‍ കേക്കുമുറിച്ചും സന്തോഷം പങ്കുവെച്ചു. ഒടുക്കം ദേശീയപാതയിലൂടെ കടന്നു പോയ വാഹനങ്ങളില്‍ മിഠായി വിതരണം നടത്തിയാണ് പുതുവര്‍ഷാഘോഷത്തിന് തിരശ്ശീലയിട്ടത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •