Section

malabari-logo-mobile

കൗമുദി കളരിക്കണ്ടി നവജീവന്‍ അഭിനയപ്രതിഭ

HIGHLIGHTS : Kaumudi Kalarikandi Navajeevan acting talent.

പരപ്പനങ്ങാടി: മൂന്നാമത് അഭിനയപ്രതിഭ പുരസ്‌ക്കാരത്തിനായ്
നവജീവന്‍ വായനശാല സംഘടിപ്പിച്ച ഏകപാത്ര അഭിനയ മത്സരത്തില്‍ കൗമുദി കളരിക്കണ്ടി വിജയിയായി. കോഴിക്കോട് പയ്യോളി സ്വദേശിനിയായ കൗമുദി +2 വിദ്യാര്‍ത്ഥിനിയാണ്. കഥയുടെ രാജകുമാരി എന്ന നാടകമായിരുന്നു കൗമുദി മത്സരത്തിനായി തിരഞ്ഞെടുത്തത്.
15 നാടകങ്ങളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.

പരപ്പനങ്ങാടിയിലെ നാടകപ്രവര്‍ത്തകനായിരുന്ന വി.ശിവശങ്കരന്റെ സ്മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. വി.ശിവശങ്കരന്റെ ഭാര്യ കെ.പങ്കജാക്ഷി പതിനായിരം രൂപയും ശില്പവും അടങ്ങുന്ന പുരസ്‌ക്കാരം വിജയിക്ക് സമര്‍പ്പിച്ചു.റഫീഖ് മംഗലശ്ശേരി,ശ്രീജിത്ത് പൊയില്‍ക്കാവ്, പ്രേമന്‍ മുചുകുന്ന് എന്നിവര്‍ വിധികര്‍ത്താക്കളായി.

sameeksha-malabarinews

വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനോദ് കുമാര്‍ തള്ളശ്ശേരി വി.ശിവശങ്കരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.വായനശാല സെക്രട്ടറി സ്മിത സദാനന്ദന്‍ സ്വാഗതവും കെ.ശീതള നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!