വഴിക്കടവ് ചെക്‌പോസ്റ്റില്‍ 25 കിലോ കഞ്ചാവുമായി കാടാമ്പുഴ സ്വദേശികള്‍ പിടിയില്‍

എടക്കര: വഴിക്കടവ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് അധികൃതര്‍ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ പരിശോധനയില്‍ 25 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.

വിശാഖപട്ടണത്തുനിന്ന് പച്ചക്കറി ലോഡുമായെത്തിയ കാടാമ്പുഴ മാറാക്കര പാലക്കത്തൊടിക മുഹമ്മദ് റാഫി (21), പുത്തന്‍പുരയ്ക്കല്‍ സന്ല്‍ കുമാര്‍ (29) എന്നിവരാണ് പിടിയിലായത്. ഇവര്‍ പച്ചക്കറി കൊണ്ടുവന്ന പിക്കപ്പ് വാനിന്റെ അടിഭാഗത്ത് പ്ലാസ്റ്റിക് കൂടുകളിലാക്കി കഞ്ചാവ് ഒളിപ്പിച്ചുകൊണ്ടുവരികയായിരുന്നു. പ്രതികള്‍ മുമ്പുംചെക്ക് പോസറ്റ് വഴി കഞ്ചാവ് കടത്തിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ഓണത്തിനുമുന്നോടിയായി നടത്തിയ സംയുക്ത പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. പ്രദീപ് കുമാര്‍, അസി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ വി.പി. ജയപ്രകാശ്, പ്രവന്റീവ് ഒഫീസര്‍ ഹംസ, പി. അശോക്, സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ സച്ചിന്‍ദാസ്, സുരേഷ്ബാബു, വിനീത്, അഖില്‍ദാസ്, കെ.ജംഷീദ്, രാജേഷ്, ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ഇന്ന് മഢ്‌ചേരി കോടതിയില്‍ ഹാജരാക്കും

Share news
error: Content is protected !!
Scroll to Top