മെഡലുറപ്പിക്കാന്‍ പൂജാറാണി

ടോക്യോ: വനിത ബോക്‌സിങ്ങില്‍ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ താരം പൂജാറാണി ശനിയാഴ്ച ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങും.

ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ ക്യൂന്‍ ലിയാണ് എതിരാളി. ജയിച്ച് സെമിയില്‍ കടന്നാല്‍ ഇന്തയന്‍ താരത്തിന് മെഡലുറപ്പിക്കാം. ഇന്ന് ഉച്ചതിരിഞ്ഞ് 3.35-നാണ് മത്സരം.

69 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐചര്‍ക് ചിയാബിനെ തോല്‍പ്പിച്ചാണ് പൂജ മുന്നേറിയത്. 2021 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പൂജ മികച്ച ഫോമിലാണ്. 30 കാരിയായ താരം 2014-ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു. റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാമ് ക്യൂന്‍ ലി. 2018-ലെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top