മെഡലിനരികെ സിന്ധു; എതിരാളി ലോക ഒന്നാംനമ്പര്‍ താരം

ടോക്യോ: തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സ് മെഡല്‍ നേട്ടം ഉറപ്പാക്കാന്‍ പി.വി. സിന്ധു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെമിഫൈനലില്‍ കരുത്തനായ എതിരാളിയാണ് സിന്ധുവിനെ കാത്തിരിക്കുന്നത്.

ലോക ഒന്നാംനമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് എതിരാളി. രണ്ടാം ഒളിമ്പിക്‌സ് മെഡല്‍ ഉറപ്പിക്കാന്‍ സിന്ധുവിന് വേണ്ടത് ഒരു ജയം മാത്രം. സെമിയില്‍ ജയിച്ചാല്‍ സ്വര്‍ണമോ വെള്ളിയോ ഉറപ്പാകും. സെമിയില്‍ തോറ്റാല്‍ വെങ്കലമെഡലിനായി മത്സരമുണ്ടാകും. കഴിഞ്ഞ ഒളിമ്പികസിലെ വെള്ളിമെഡല്‍ ജേതാവാണ് സിന്ധു.

ലോകറാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ ആഴ്ച ഒന്നാംസ്ഥാനത്തിരിക്കുന്ന താരമെന്ന റെക്കോഡുള്ള തായാ സു യിങ്ങ്, സിന്ധുവിനെതിരേ അവസാനമായി കളിച്ച ലോക ടൂര്‍ ഫൈനല്‍സില്‍ ഒന്നിനെതിരേ രണ്ടു ഗെയ്മുകള്‍ക്കാണ്‌ തായ് സു യിങ്ങ് ജയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top