Section

malabari-logo-mobile

കര്‍ണാടക ഹിജാബ് നിരോധന വിവാദം; ഹിജാബ് അനിവാര്യമായ മതാചാരം അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

HIGHLIGHTS : Karnataka hijab ban controversy; Hijab Mandatory Religion All India Muslim Personal Law Board in the Supreme Court

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചു. ഹിജാബ് അനിവാര്യമായ മത ആചാരം തന്നെയാണ്. കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കര്‍ണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്

കര്‍ണാടകയിലെ ബെല്ലാരിയില്‍ ഇന്ന് ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരുമായി വാക്കേറ്റമുണ്ടായി. വിദ്യാര്‍ത്ഥികളുടെഹിജാബ് മാറ്റിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്.

sameeksha-malabarinews

വിധിക്കെതിരെ സമസ്തയും, കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളും അടക്കം സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്ന് ഹര്‍ജിയിലൂടെ സമസ്ത ആരോപിച്ചു. ഖുറാനെ വ്യാഖ്യാനിച്ചതില്‍ കര്‍ണ്ണാടക ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ചുണ്ടിക്കാട്ടിയാണ് ഹര്‍ജി. പൊതുസ്ഥലങ്ങളിലെത്തുമ്പോള്‍ സ്ത്രീകള്‍ മുടിയും കഴുത്തും തുണി ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുര്‍ആനിലുണ്ടെന്നും ഹര്‍ജിയിലൂടെ സമസ്ത കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഹര്‍ജി അഡ്വ.പി എസ് സുല്‍ഫിക്കറലി മുഖേനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുഴുവന്‍ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതെന്ന് ഹര്‍ജിയില്‍ സമസ്ത വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!