ഓസ്‌കര്‍ 2022; മികച്ച നടന്‍ വില്‍ സ്മിത്ത്, നടി ജെസീക്ക ചസ്റ്റെയ്ന്‍, സംവിധായിക ജെയ്ന്‍ കാംപിയോണ്‍, ചിത്രം കോഡ

94-ാമത് ഓസ്‌കറില്‍ മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്‌കാരത്തിന് അര്‍ഹനായത്. ജെസീക്ക ചസ്‌റ്റൈന്‍ ആണ് മികച്ച നടി. ദ ഐയ്സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിന് മികച്ച സംവിധായകന്‍ ആയി ജെയ്ന്‍ കാംപിയോണ്‍ തിരഞ്ഞെടുത്തു.

കോഡയാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡും കോഡയ്ക്ക് തന്നെയാണ്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ട്രോയ് കോട്‌സറും നേടി. മികച്ച സഹനടി അരിയാന ഡബോസ് ആണ്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് നടിയെ തേടി പുരസ്‌കാരം എത്തിയത്.

വേദിയില്‍ സഹനടനായ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിന് ജസീക്ക നന്ദി പറഞ്ഞു. 45 കാരിയായ ജസീക്കയുടെ ആദ്യ ഓസ്‌കര്‍ പുരസ്‌കാരമാണിത്. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നത്. വില്‍ സ്മിത്ത് ആനന്ദാശ്രു പൊഴിച്ചുകൊണ്ട് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top