കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കലില്‍ കാര്‍ പുഴയിലേക്ക് വീണു. ഇന്ന് രാവിലെ 9:30 മണിയോടുകൂടി ആയിരുന്നു സംഭവം. കൊടുവള്ളി സ്വദേശികളായ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് അപകടത്തില്‍ നിസാരപരിക്കേറ്റു. പരിക്കേറ്റ ഇവരെ തിരുവമ്പാടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവമ്പാടി ഭാഗത്തു നിന്നും പുന്നക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പുന്നക്കല്‍ വഴിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് വീണത്.
വഴിക്കടവ് പാലത്തിന് കൈവരികള്‍ ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




