നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ ആലുവാ പോലീസ് ക്ലബില്‍ പുരോഗമിക്കുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം വീണ്ടും നടക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ദിലീപിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ദിലീപ് അസൗകര്യം അറിയിച്ചതോടെ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയാറാക്കിയിരിക്കുന്നത്. ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘതന് ലഭ്യമായിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, കൂടുതല്‍ പേരുടെ മൊഴികള്‍, രണ്ടുമാസത്തെ തുടരന്വേഷണത്തിലെ പുതിയ കണ്ടെത്തലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ദിലീപ് നേരിടേണ്ടിവരുക.

Share news
error: Content is protected !!
Scroll to Top