ദില്ലി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ക ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ നടപടിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു.
സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ വിവിധ ഇടയങ്ങളില്‍ നിന്നും വിമര്‍ശനമുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവവ് സര്‍ക്കാറിന് ആശ്വാസകരമാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




