കോഴിക്കോട് സമരാനുകൂലികള്‍ കുടുംബം സഞ്ചരിച്ച ഓട്ടോയുടെ ചില്ല് തകര്‍ത്തു

കോഴിക്കോട്:അശോകപുരത്ത് പണിമുടക്ക് അനുകൂലികള്‍ ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ത്ത് കുടുംബത്തെ ഇറക്കിവിട്ടു. ഓട്ടോറിക്ഷ തൊഴിലാളിയായ ഗോവിന്ദപുരം സ്വദേശി ലിബിജിത്തിനെയും കുടുംബത്തെയും ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും ലിബിജിത് പറഞ്ഞു. കസബ പൊലീസ് കേസെടുത്തു.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മാവൂര്‍ റോഡ് ശ്മശാനത്തിന് സമീപമെത്തിയപ്പോഴാണ് ആക്രമണം.

കൂടാതെ കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് പരിസരത്തും മാവൂര്‍ റോഡ് ജംഗ്ഷനിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സര്‍വീസ് നടത്തിയ ഓട്ടോകളില്‍ നിന്ന് യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു

ഇവിടെ ഓട്ടോറിക്ഷകളുടെ ടയറിലെ കാറ്റ് അഴിച്ചു വിടാന്‍ ശ്രമിച്ച സമരക്കാരെ പൊലീസ് ഇടപെട്ട് നീക്കി.

 

Share news
error: Content is protected !!
Scroll to Top