ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലി വില്‍ സ്മിത്ത്

ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിനിനിടെ അവതാരകനെ തല്ലി വില്‍ സ്മിത്ത്. ഓസ്‌കര്‍ വേദിയില്‍ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്.

തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വില്‍ സ്മിത്തിനെ തേടിയെത്തി. കിംഗ് റിച്ചാര്‍ഡിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വില്‍ സ്മിത്ത് സംഭവത്തില്‍ മാപ്പ് പറഞ്ഞു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top