Section

malabari-logo-mobile

പൊന്നാനി പുഴയോര സൗന്ദര്യം,നിളയോരപാത കര്‍മ്മ റോഡ് നവീകരണം; ബജറ്റില്‍ 10 കോടി

HIGHLIGHTS : പൊന്നാനി മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2020-21 ബജറ്റിലും തുക അനുവദിച്ചു. ബജറ്റില്‍ അനുവദിച്ച വിവിധ വികസന പദ്ധതികളുമായി വികസനത്തിന...

പൊന്നാനി മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2020-21 ബജറ്റിലും തുക അനുവദിച്ചു. ബജറ്റില്‍ അനുവദിച്ച വിവിധ വികസന പദ്ധതികളുമായി വികസനത്തിന്റെ അനന്ത സാധ്യതകളിലേക്കാണ് പൊന്നാനി കുതിക്കുന്നത്.
ഗതാഗത സൗകര്യത്തിനൊപ്പം പുഴയോര സൗന്ദര്യവും ആസ്വദിക്കാവുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പുഴയോര പാതകളിലൊന്നായ പൊന്നാനി നിളയോരപാത കര്‍മ്മ റോഡ് റബറൈസ് ചെയ്ത് നവീകരികരിക്കാനും റോഡിന്റെ സംരക്ഷണഭിത്തി ബലപ്പെടുത്താനും ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. നിളയോരപാതയായ കര്‍മ്മ റോഡില്‍ നടപ്പാത നിര്‍മ്മിച്ച് സൗന്ദര്യവത്കരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും അഞ്ച് കോടി അനുവദിച്ചു.
പൊന്നാനിയില്‍ ഇ.കെ ഇമ്പിച്ചിബാവ സ്മാരണ നിര്‍മ്മാണത്തിന് അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തി. നിളയുടെ ചരിത്ര സാംസ്‌കാരിക പൈതൃകവും പൊന്നാനിയുടെ കലാ സാംസ്‌കാരിക പൈതൃകവും പുതുതലമുറയ്ക്ക് അനുഭവവേദ്യമാകുന്ന തരത്തില്‍ ഒരുക്കുന്ന നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ പൂര്‍ത്തീകരണത്തിനായി നാല് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പടപ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് സ്ഥാപിക്കാന്‍ ബജറ്റില്‍ ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ജലപാത വികസനത്തിന്റെ ഭാഗമായി പൊന്നാനി കനോലി കനാല്‍ നവീകരണവും സ്പൈസസ് റൂട്ട് പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയിലും പൊന്നാനി ഉള്‍പ്പെട്ടിട്ടുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!