Section

malabari-logo-mobile

സദാചാരം നിര്‍മ്മിച്ച പൊതുബോധം നിശബ്ദരാക്കിയവരുടെ’വിശുദ്ധ രാത്രികള്‍’

HIGHLIGHTS : രാഷ്ട്രീയം പറയുന്ന സിനിമ എന്നതില്‍ നിന്നും വ്യത്യസ്തമായി സിനിമ തന്നെ രാഷ്ട്രീയം ആവുന്ന ചിത്രമാണ് വിശുദ്ധ രാത്രികള്‍. ഭരണകൂടവും മതവും സദാചാരവും നിര്...

രാഷ്ട്രീയം പറയുന്ന സിനിമ എന്നതില്‍ നിന്നും വ്യത്യസ്തമായി സിനിമ തന്നെ രാഷ്ട്രീയം ആവുന്ന ചിത്രമാണ് വിശുദ്ധ രാത്രികള്‍. ഭരണകൂടവും മതവും സദാചാരവും നിര്‍മ്മിച്ച പൊതുബോധവും അസംഘടിതരായവരെ എപ്രകാരമാണ് നിശ്ശബ്ദരാക്കുന്നത് എന്ന് സിനിമ പ്രേക്ഷകരോട് സംവദിക്കുന്നു.

ജാതിയതയേയും അപകടകരമായ സാന്മാര്‍ഗികതയേയും ലിംഗവിവേചനത്തെയും കുറിച്ചുള്ള അഞ്ച് കഥകള്‍ പറയുന്ന ഒരു ചലച്ചിത്ര സമാഹാരമായി ഒരുക്കിയിരിക്കുന്ന ഈ സിനിമ ഫിലിം നൊമാഡ്‌സ്, പോത്തുട്ടന്‍സ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2007 ല്‍ കുട്ടികള്‍ക്കുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനു സ്‌റേററ്റ് അവാര്‍ഡ് നേടിയ ‘കളിയൊരുക്കം’ 2016ല്‍ പതിനെട്ടാമത് ജോണ്‍ എബ്രഹാം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡു നേടിയ മറുഭാഗം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം തൃശുര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റു പ്രൊഫസര്‍ ഡോക്ടര്‍ എസ് സുനില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് വിശുദ്ധ രാത്രികള്‍. ദേശീയ അവാര്‍ഡു ജേതാവായ ക്യാമറമാന്‍ സണ്ണി ജോസഫ് ആണ് സിനിമയുടെ ദൃശ്യ ഭാഷ ഒരുക്കിയിരിക്കുന്നത് . സിനിമയുടെ ശബ്ദസംവിധായകന്‍ നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ടി. കൃഷണനുണ്ണിയാണ്. രാജേഷ് കാഞ്ഞിരക്കാടന്‍, ലതീഷ് കൃഷണന്‍, ജയ്‌സണ്‍ ജോസ് എന്നിവരാണ് പോത്തുട്ടന്‍സ് പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാതാക്കള്‍.
പ്രശസ്ത കവി അന്‍വര്‍ അലി ഗാനരചന നിര്‍വ്വഹിച്ച ചിത്രത്തില്‍ യുവ സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ ബാലുവാണ് സംഗീതം നല്‍കുന്നത്. എഡിറ്റിംഗ് വിജി എബ്രഹാമിന്റെതാണ്. ചരിത്ര അദ്ധ്യാപികയായ റീന റ്റീ.കെ., നാടകനടനായ സുധി പാനൂര്‍, ചലച്ചിത്ര സംവിധായകനായ എബ്രു സൈമണ്‍, നാടക ഗവേഷകനായ ജെബിന്‍ ജെസ്മസ് തുടങ്ങിയവരാണ് ഫിലിം നൊമാഡ് സിന്റെ അണിയറ പ്രവര്‍ത്തകര്‍.

sameeksha-malabarinews

പ്രിയങ്ക പഥക്, കണ്ണനുണ്ണി, കെ.ബി. വേണു, ശീതള്‍ ശ്യാം, ഹണി വിനു, സാന്ദ്ര ലാര്‍വിന്‍, ദീപ്തി കല്യാണി, മോനിഷ മിനി ഐ.ജി, ഡോക്ടര്‍ ഷിബു എസ് കൊട്ടാരം, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, അറക്കല്‍ നന്ദകുമാര്‍ , തുളസീധരക്കുറുപ്പ് , രമേശ് വര്‍മ്മ, ശരത് സഭ, ശ്രീജയ നായര്‍, അജിത് എം ഗോപിനാഥ് ,ദേവേന്ദ്രനാഥ്,വിനോദ് വി എന്‍, അനീറ്റ, സിന്ധ്യ തുടങ്ങി വലിയൊരു താര നിരയോടൊപ്പം കല്‍ക്കത്തയിലെ ബാവുള്‍ കലാകാരന്മാരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!