കരിപ്പൂര്‍: വെള്ളിയാഴ്ച രാത്രിയില്‍ കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന്തിരൂര്‍ സ്വദേശികളും. തിരൂര്‍ തെക്കന്‍ കൂറ്റൂര്‍ അല്ലൂര്‍ റോഡ് ചേവപ്ര വീട്ടില്‍ സൈതുട്ടിയുടെ മകന്‍ സഹീര്‍ സൈയ്ത്(38), നിറമരുതൂര്‍ കരിമരം സ്വദേശി കൊളങ്ങര വീട്ടില്‍ ബാലകൃഷ്ണന്റെ ഭാര്യ മരക്കാട്ട് ശാന്ത(59) , തിരൂര്‍ കോട്ട് പഴയകുളങ്ങര ഷഹദാബാനുവിന്റെ മകള്‍ ഷെസാ ഫാത്തിമ(3) എന്നിവരാണ് മരിച്ചത്.
സഹീര്‍ സൈയദ് സഹോദരിയുടെയും മക്കളുടെയും ഒപ്പം ദുബൈയില്‍ നിന്ന മടങ്ങവെയാണ് അപകടത്തില്‍ പെട്ട് മരിച്ചത്
നിറമരുതൂര്‍ സ്വദേശിയായ ശാന്ത സന്ദര്‍ശകവിസയില്‍ മകന്റെയടുത്ത് എത്തി തിരിച്ചുവരവെയാണ് മരിച്ചത്്.
ഷെസ ഫാത്തിമ ദുബൈയിലുള്ള പിതാവിന്റെയടുത്ത് സന്ദര്‍ശകവിസയിലെത്തി മാതാവിനും സഹോദരനുമൊപ്പം നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് മരണം




