Section

malabari-logo-mobile

കരിപ്പൂരില്‍ കോവിഡ് ഭീതിയും അപകടസാധ്യതയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി

HIGHLIGHTS : കോഴിക്കോട്:  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ യാത്രക്കാരെ രക്ഷിക്കാന്‍ ദ്രുതഗതിയില് രക്ഷാപ്രവര്‍ത്തനം നടത്തിയത് ദുരന്ത...

കോഴിക്കോട്:  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ യാത്രക്കാരെ രക്ഷിക്കാന്‍ ദ്രുതഗതിയില് രക്ഷാപ്രവര്‍ത്തനം നടത്തിയത് ദുരന്തത്തിന്റ് വ്യാപ്തി കുറച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതകരോടൊപ്പം നാട്ടൂകാര്‍ മുന്നോട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചു. കോവിഡ്ഭീതിയും അപകട സാധ്യതയും അവഗണിച്ചാണ് നാട്ടുകാര്‍ മുന്നിട്ടറങ്ങിയത്

കരിപ്പൂര്‍ വിമാന താവളത്തില്‍ വിമാനം അപകടത്തില്‍പെട്ടപ്പോള്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.
രാത്രി ഏറെ വൈകിയും ആശുപത്രികളില്‍ രക്തദാനത്തിനായി എത്തിച്ചേര്‍ന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം കുറിച്ചു.
ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് വെള്ളിയാഴ്ച രാത്രി ഏഴേ മുക്കാലോടെ അപകടത്തില്‍ പെട്ടത്.

sameeksha-malabarinews

ഇന്ന് പത്തരയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവര്‍ ഇന്ന് രാവിലെ 10 മണിയോടെ എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!