Section

malabari-logo-mobile

കാഞ്ഞങ്ങാട്ട് ബസ്സപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ; നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്

HIGHLIGHTS : കാസര്‍കോട്:  കാഞ്ഞാടിനടുത്ത് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കര്‍ണാടകിയില്‍ നിന്നുമെത്തിയ വിവാഹപാര്...

കാസര്‍കോട്:  കാഞ്ഞാടിനടുത്ത് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കര്‍ണാടകിയില്‍ നിന്നുമെത്തിയ വിവാഹപാര്‍ട്ടിയിലുണ്ടായിരുന്നവരാണ് മരിച്ചത്. പത്തിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടക സ്വദേശികളായ രാജേഷ്, രവി, ചന്ദ്രന്‍, സുമതി, ജയലക്ഷ്മി, ശ്രേയസ്സ്, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.
കര്‍ണാടകയില്‍ നിന്നും പാണത്തൂരിലേക്ക് വിവാഹത്തിന് പങ്കെടുക്കനായി വന്നവരാണ് അപകടത്തില്‍ പെട്ടത്. കുത്തനയുള്ള ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും അനുശോചനം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!