കര്‍ഷകസമരത്തിന് പിന്തുണയുമായി ഒറ്റക്കാലില്‍ താമരശ്ശേരിചുരം കയറി ഷഫീഖ്

മലപ്പുറം : രാജ്യത്ത് നടക്കുന്ന തീഷ്ണമായ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി ഭിന്നശേഷിക്കാരനായ യുവാവ് ഒറ്റക്കാലില്‍ ക്രച്ചസിന്റെ സഹാത്തോടെ വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം കയറുന്നു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് ചേളാരി പടിക്കല്‍ സ്വദേശിയായ മുഹമ്മദ് ഷഫീഖ് അടിവാരത്തുനിന്നും ചുരം കയറിതുടങ്ങിയത്.

ഇന്ത്യയുടെ നട്ടെല്ലായ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സുഹൃത്തുക്കളോടൊപ്പമാണ് ഷഫീഖ് ചുരം കയറുന്നത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോളാണ് ഷഫീഖിന് ലോറിയിടിച്ച് തന്റെ വലതുകാല്‍ നഷ്ടപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം പൗരത്വബില്ലിനെതിരെ കോഴിക്കോട് യൂത്ത്‌ലീഗ് സംഘടിപ്പിച്ച് ഷഹീന്‍ ബാഗ് സമരസ്ഥലത്തേക്ക് 30 കിലോമീറ്റര്‍ നടന്നാണ് പങ്കെടുത്തത്.
ലോക് ഡൗണിന് മുന്‍പ് ദക്ഷിണേന്ത്യയിലെ നിരവധിയിടങ്ങളിലേക്ക് ഷഫീഖ് യാത്ര നടത്തിയിട്ടുണ്ട്. ഡിഫറന്റിലെ ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് എന്ന സംഘടനയുടെ ജില്ലാ ഭാരവാഹികൂടിയാണ് ഷഫീഖ്.

 

Share news
error: Content is protected !!
Scroll to Top