എടപ്പാളില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് നടുവട്ടം പൂക്കറത്തറയിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പൂക്കരത്തറ സെന്ററിലെ കെട്ടിടത്തിനു സമീപമുളള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.എടപ്പാള്‍ പന്താവൂര്‍ സ്വദേശിയായകിഴക്കേ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്.

ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയെന്ന് പ്രതികള്‍ പറഞ്ഞ കിണറ്റില്‍ ഇന്നലെ പകല്‍ മഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല.നടുവട്ടത്തെ മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ തളളി എന്ന് പ്രതികള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇന്നും മാലിന്യം നീക്കി തിരച്ചില്‍ തുടരുകയായിരുന്നു.

പഞ്ചലോഹ വിഗ്രഹം നല്‍കാമെന്നു പറഞ്ഞ് പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം സ്വദേശികളായ സുഭാഷും , എബിനും ചേര്‍ന്ന് ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്.
പന്താവൂര്‍ കാളച്ചാല്‍ സ്വദേശി ഇര്‍ഷാദിനെ 2020 ജൂണ്‍ 11 നാണ് കാണാതായത്. ബിസ്നസ് ആവിശ്യത്തിനെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വട്ടകുളം സ്വദേശികളായ മേനോ പറമ്പില്‍ എബിന്‍ (27), അധികാരിപ്പടി ഹൗസില്‍ സുഭാഷ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

Share news
error: Content is protected !!
Scroll to Top