കൊവിഷീല്‍ഡിനും കൊവാക്‌സിനും നിയന്ത്രണങ്ങളോടെ അനുമതി

ദില്ലി: രാജ്യത്ത് രണ്ട് കൊവിഡ് 19 പ്രതിരോധ വാക്‌സിനുകള്‍ക്ക് അനുമതി. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്‌സിന്‍ എന്നീ വാകാസിനുകള്‍ക്കാണ് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരിക്കുന്നത്.

രണ്ട് വാക്‌സിനുകള്‍ക്കും അടിയന്തരഘട്ടങ്ങളില്‍ നിയന്ത്രണങ്ങളോടെയുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. വി.ജി സൊമാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

രണ്ട് വാക്‌സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നല്‍കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top