മലബാറിന്റെ സ്വന്തം വിഭവം കുഞ്ഞിപ്പത്തല്‍ എളുപ്പത്തില്‍ ഉണ്ടാക്കാം

കുറച്ചധികം സമയമെടുക്കുന്നതിനാല്‍ എല്ലാവരും ഉണ്ടാക്കാന്‍ മടിക്കുന്ന മലബാറിന്റെ വിഭവം കുഞ്ഞിപ്പത്തല്‍ ഇനി എളുപ്പത്തില്‍ ഉണ്ടാക്കാം . സാധാരണ പുഴുക്കല്ലരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവം അരിപ്പൊടി വെച്ച് ഇനി ഈസിയായി ഉണ്ടാക്കാം.

ആവശ്യമായ ചേരുവകള്‍

1/ 2 കിലോ ചിക്കന്‍
വെള്ളം
ഉപ്പ്
2 കപ്പ് അരിപ്പൊടി
ചിരകിയ തേങ്ങ
ചെറിയ ജീരകം
സവാള
ഏലക്ക
ഗ്രാമ്പൂ
കറുവപ്പട്ട
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മഞ്ഞള്‍ പൊടി
മുളക് പൊടി
മല്ലി പൊടി
കറിവേപ്പില
മല്ലിച്ചെപ്പ്

തയ്യാറാക്കുന്നവിധം :-

2  1/4 കപ്പ് വെള്ളം ഉപ്പിട്ട് തിളപ്പിക്കാന്‍ വെക്കുക. ചെറിയ ജീരകവും സവാളയും ചിരകിയ തേങ്ങയും മിക്‌സിയില്‍ അരച്ചെടുക്കുക. തിളച്ച വെള്ളത്തിലേക്ക് 2 കപ്പ് അരിപ്പൊടി ചേര്‍ത്ത് വാട്ടിയെടുക്കുക. തീ കുറച്ച് നന്നായി മിക്‌സ് ചെയ്തതിന് ശേഷം നേരത്തെ അരച്ചെടുത്ത തേങ്ങയുടെ കൂട്ടും ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക.രണ്ട് മിനിറ്റ് മൂടിവെച്ചതിന് ശേഷം ഒരു ട്രൈയിലേക്ക് മാറ്റി നന്നായി കുഴച്ചെടുക്കുക.ഒട്ടിപ്പിടിക്കാതിരിക്കാനായി 2 ടീസ്പൂണ്‍ ഓയില്‍ ഒഴിച്ച് കുഴക്കുക. ശേഷം കുഴച്ച മാവ് കൊണ്ട് ചെറിയ ഉരുളകളാക്കി നടുവില്‍ ചെറുതായി കുഴിച്ച് പത്തല്‍ ഉണ്ടാക്കിയെടുക്കുക. ഇഡ്ഡലി ഉണ്ടാക്കുന്ന പാത്രത്തിലോ മറ്റോ നിരത്തി വെച്ച് പത്തല്‍ ആവിയില്‍ വേവിക്കുക.

ശേഷം ഇതിലേക്കാവശ്യമായ മസാല കൂട്ട് ഉണ്ടാക്കാന്‍ ആവശ്യമായ തേങ്ങ,കറിവേപ്പിലയും വലിയ ജീരകവും സവാളയുടെ കഷ്ണങ്ങളും ചേര്‍ത്ത് വറുത്തെടുക്കുക. പാനിലോ ഇരുമ്പ് ചട്ടിയിലോ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചെറിയ തീയില്‍ അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് വറുത്തെടുക്കാം.

കഴുകിയ ചിക്കന്‍ 1  1/2 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി ഇഞ്ചി ചതച്ചത്, 1 ടേബിള്‍സ്പൂണ്‍ മുളക് പൊടി, 1/ 4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി,ആവശ്യത്തിന് ഉപ്പ്, 3/4 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, രണ്ടോ മൂന്നോ ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചതച്ചെല്ലാം ചേര്‍ത്ത് വെള്ളമൊഴിച്ച്  കുക്കറില്‍
വേവിക്കുക.

അതേസമയം മസാല ഉണ്ടാക്കാനായി പാനില്‍ 2 ടേബിള്‍സ്പൂണ്‍ സണ്‍ ഫ്ളവര്‍ ഓയില്‍ ഒഴിച്ചു കൊടുത്ത ശേഷം കാല്‍ ടീസ്പൂണ്‍ വലിയ ജീരകം കുറച്ച് കറിവേപ്പില ഒരു വലിയ സവാള 2 വലിയ പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വയറ്റിയെടുക്കുക. ആ സമയം വറുത്ത തേങ്ങ അല്പം വെള്ളവും ചെറിയ ജീരകവും ചേര്‍ത്ത് അരച്ചെടുക്കുക . ഉള്ളി വയന്ന് വന്നതിനുശേഷം രണ്ട് തക്കാളി ചേര്‍ത്ത് വഴറ്റിയെടുക്കുക. കുറച്ചു നേരം വേവാനായി അടച്ചു വെക്കുക . ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക . മല്ലിച്ചപ്പും ഉണ്ടെങ്കില്‍ ചേര്‍ക്കാം.പിന്നീട് ഇതില്‍ക്കവശ്യമായ മുളക് പൊടി. മല്ലി പൊടി, ചിക്കന്‍ മസാല എന്നിവ ചേര്‍ത്ത് വീണ്ടും മിക്‌സ് ചെയ്ത് അടച്ചു വേവിക്കുക.

വേവിക്കാന്‍ വെച്ച ചിക്കന്‍ നന്നായി വെന്തെങ്കില്‍ അതിലുള്ള വെള്ളം ഒഴിവാക്കാതെ അതിലേക്ക് ഉണ്ടാക്കിവെച്ച മസാല ചേര്‍ത്ത് കൊടുക്കുക. തിളച്ച് വരുമ്പോള്‍ നേരത്തെ വേവിച്ചു വച്ച പത്തല്‍ ചേര്‍ത്ത് കൊടുക്കുക. അവസാനം അരച്ചു വെച്ച തേങ്ങയും കൂട്ടി ചേര്‍ത്ത് നന്നായി ഇളക്കുക.വെള്ളം കൂടുതലുണ്ടെങ്കില്‍ കുക്കര്‍ അടച്ച് വിസില്‍ ഊരി ചെറിയ തീയില്‍ 15 മിനിറ്റെങ്കിലും തിളപ്പിച്ചെടുക്കുക. ശേഷം വെള്ളം വറ്റി പത്തലില്‍ പിടിച്ച രീതിയിലാവുമ്പോള്‍ നന്നായി മിക്‌സ് ചെയ്ത് തീ ഓഫാക്കാം. ചെറുചൂടോടെ സ്വാദോടെ കഴിക്കാം

 

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •