പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. സിപിഎം പ്രവര്‍ത്തകനായ കോടാലി ഹംസ എന്നയാളുടെ വീട്ടുമുട്ടറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് കത്തിച്ചത് . ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. തീ ഉയര്‍ന്ന് പൊങ്ങുന്നത് കണ്ട് അയല്‍വാസികള്‍ ആര്‍ത്തുവിളിച്ചത്തോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഇതേത്തുടര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തിനശിക്കുകയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഹ്‌ളാദ പ്രകടനത്തിനിടെ ഈ വീടിനു നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കം എറിഞ്ഞു എന്ന പരാതി നിലനില്‍ക്കെയാണ് ഈ ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തിനു പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് കോടാലി ഹംസ ആരോപിച്ചു.നേരത്തെ ആഹ്‌ളാദ പ്രകടനത്തിനിടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ല എന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷം മുന്‍പ് പരപ്പനങ്ങാടി തീരദേശത്ത് ഇത്തരത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും വാഹനങ്ങളും കത്തുന്നത്  വ്യാപകമായിരുന്നു. തീരദേശത്ത് സംഘര്‍ഷം വിതക്കാനുള്ള ആസൂത്രിതമായ ശ്രമമാണോ ഇതെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നുണ്ട്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •