തേഞ്ഞിപ്പലം; ഇരുദേശീയ പാതകളേയും ബന്ധിപ്പിക്കുന്ന കാക്കഞ്ചേരി-കോട്ടപ്പുറം റോഡില്‍ ഗതാഗതം ഭാഗമായി നിരോധിച്ചു.
ബി എം ആന്ഡ് ബി.സി പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ബുധനാഴ്ച (26/04/2022) മുതല്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നത് വരെയാണ് ഇതുവഴിയുള്ള ഗതാഗതം ഭാഗമായി നിരോധിച്ചിരിക്കുന്നത്.
കൊണ്ടോട്ടി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ രാമനാട്ടുകര വഴിയും കാക്കഞ്ചേരി ഭാഗത്ത് നിന്ന് കൊണ്ടോട്ടിയിലേക്കുള്ള വാഹനങ്ങള്‍ പള്ളിക്കല്‍ ബസാര്‍ അങ്ങാടിയില്‍ നിന്നും ആല്‍പ്പറമ്പ് റോഡ് വഴിയോ പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് റോഡ് വഴിയോ പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




