കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍
പി.ജി. പ്രവേശന പരീക്ഷക്ക് മെയ് 6 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ പഠന വകുപ്പുകളിലേയും സര്‍വകലാശാലാ സെന്ററുകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും പി.ജി. പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷക്ക് മെയ് 6 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റു വിശദാംശങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2407016, 017.
ഫാക്കല്‍റ്റി തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ബോര്‍ഡോ ഓഫ് സ്റ്റഡീസില്‍ നിന്നും വിവിധ ഫാക്കല്‍റ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ ഓഫീസ്, വെബ്‌സൈറ്റ്, കേരള ഗസറ്റ് എന്നിവയില്‍ നിന്നും ലഭ്യമാണ്.
സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് 5-ന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് 5-ന് തുടങ്ങും. 7 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോ-ഖോ, ടെന്നീസ്, വോളിബോള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. സര്‍വകലാശാലാ കായികവിഭാഗം അദ്ധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. താല്‍പര്യമുള്ള 700 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മെയ് 4-ന് മുമ്പായി കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 8089011137, 9847110850. മെയ് 7-ന് തുടങ്ങുന്ന രണ്ടാംഘട്ട നീന്തല്‍ പരിശീലനത്തിന് മെയ് 5-നു മുമ്പായി രജിസ്റ്റര്‍ചെയ്യണം. ഫോണ്‍ – 9961690270.
വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസന ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിചെയര്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസ് നടത്തുന്നു. മെയ് ഒമ്പത് മുതല്‍ 21 വരെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പരിപാടി. ഭരണഘടന, ചരിത്രം, സാഹിത്യം, സംഗീതം, നാടകം, സിനിമ, ചിത്രകല, പ്രസംഗം, കൃഷി, നാട്ടറിവുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍വകലാശാലാ സസ്യോദ്യാനം, ലൈബ്രറി, ഇ.എം.എം.ആര്‍.സി. എന്നിവ സന്ദര്‍ശിക്കാനും അവസരമുണ്ടാകും. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും 9400769445, 8075318481. gandhichair@gmail.com
സൗജന്യ പലഹാരനിര്‍മാണ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മെയ് 5-ന് തുടങ്ങുന്ന സൗജന്യ പലഹാരനിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ – 9846149276, 8547684683.
ലക്ചറര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മെയ് 5-ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍(www.cuiet.info)
അറബിക്-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ നടത്തുന്ന അറബിക്-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സിന്റെ അടുത്ത ബാച്ച് ക്ലാസുകള്‍ മെയ് 7-ന് തുടങ്ങും. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 9847729601, 9746904678 എന്നീ നമ്പറുകളില്‍ ഒന്നില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യുക.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.എച്ച്.എം. 1, 2 വര്‍ഷ ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 26, 27, 28 തീയതികളില്‍ വയനാട്, ലക്കിടി, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നടക്കും.
പരീക്ഷാ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 13 വരെ അപേക്ഷിക്കാം.
എം.ബി.എ. നാലാം സെമസ്റ്റര്‍ ജൂലൈ 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
ബി.ടി.എ. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
ബി.എസ് സി., ബി.സി.എ. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018 സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 6 വരെ നേരിട്ട് അപേക്ഷിക്കാം




