നടുറോഡില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കെതിരെ സൈബറാക്രമണവും; തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ കേസ്

പരപ്പനങ്ങാടി : തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ വെച്ച് യുവാവിന്റെ മര്‍ദ്ധനമേറ്റ പെണ്‍കുട്ടികള്‍ക്ക് നേരെ സാമൂഹ്യമാധ്യമങ്ങളിലൂടെയും ആക്രമണം. പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ട വാര്‍ത്തകള്‍ക്ക് കീഴിലും സാമൂഹ്യമാധ്യമങ്ങളിലുമാണ് പെണ്‍കുട്ടികളെ വ്യക്തിപരമായി അപമാനിക്കുന്നതുമായ കമന്റുകളും കുറിപ്പുകളും പോസ്റ്റ് ചെയ്യുന്നത്

ഇത്തരത്തില്‍ പെണ്‍കുട്ടികളെ ആക്ഷേപിച്ചും, മര്‍ദ്ധിച്ച യുവാവിനെ ന്യായീകരിച്ചും കമന്റിട്ട തിരൂരങ്ങാടിയിലെ മുസ്ലീംലീഗ് പ്രദേശിക നേതാവ് റഫീഖ് പാറക്കലിനെതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.

കഴിഞ്ഞ 16 നാണ് തേഞ്ഞിപ്പലം പാണമ്പ്രയില്‍ വെച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ പെണ്‍കുട്ടികളെ തിരൂരങ്ങാടിയിലെ ലീഗ് നേതാവിന്റെ മകന്‍ തടഞ്ഞ് നിര്‍ത്തി പരസ്യമായി ആക്രമിച്ചത്.
പെണ്‍കുട്ടികള്‍ തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയെങ്കിലും നിസ്സാര വകുപ്പ് ചുമത്തി സ്‌റ്റേഷന്‍ ജാമ്യം നല്‍കുകയും വാഹനം വിട്ടുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവരികയും ശക്തമായ പ്രതിഷേധത്തിന് ഇടയാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടുമെടുക്കുകയും അക്രമം നടത്തിയ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുത്തിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top