ബാലാതിരുത്തി പുഴയും കണ്ടല്‍ പ്രദേശവും ശുചീകരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

വള്ളിക്കുന്ന്:ബാലാതിരുത്തി പുഴയും കണ്ടല്‍ പ്രദേശവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പരിപാടിയുടെ ഭാഗയാണ്‌
ഡി വൈ എഫ് ഐ വള്ളിക്കുന്ന് മേഖല കമ്മറ്റി ബാലാതിരുത്തി പുഴയും കണ്ടല്‍ പ്രദേശവും ശുചീകരിച്ചത്‌.

ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി ശ്യാംപ്രസാദ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു, ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി അബ്ദുള്‍ വാഹിദ്, സി പി ഐ എം വള്ളിക്കുന്ന് ലോക്കല്‍ കമ്മറ്റി അംഗം രാജേഷ്. എം ,എം. ശ്രീജേഷ് ജിനിത്ത്, ലിബിന്‍ദാസ് , വീരേന്ദ്രകുമാര്‍, സുരേന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top