Section

malabari-logo-mobile

കക്കാട് സയ്യിദ് അഹമ്മദ് ജിഫ്രി എന്ന മുത്തുകോയ തങ്ങള്‍(88)നിര്യാതനായി

HIGHLIGHTS : Kakkad Syed Ahmed Jifri (88) passed away

തിരൂരങ്ങാടി:ബീമാപള്ളി മുന്‍ ഇമാമും എസ്.വൈ.എസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന കക്കാട് സയ്യിദ് അഹമ്മദ് ജിഫ്രി എന്ന മുത്തുകോയ തങ്ങള്‍(88)നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കക്കാട് ജുമാമസ്ജിദില്‍. തുടര്‍ന്ന് ഖബറടക്കം ജിഫ്രി മഖാമില്‍. വയനാട്, പലക്കാട് ജില്ലകളിലായി എഴുപതോളം മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചിരുന്നു.പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഹമ്മദ് ജിഫ്രി തിരുവനന്തപുരം ജില്ലാ എസ്.വൈ.എസ് പ്രസിഡന്റുമായിരുന്നു. പ്രസിദ്ധമായ ബീമാപള്ളിയില്‍ 17 വര്‍ഷം ഇമാമായി പ്രവര്‍ത്തിച്ചു. നിരവധി ശിഷ്യഗണങ്ങളുള്ള സയ്യിദ് അഹമ്മദ് ജിഫ്രി മികച്ച സംഘാടകനും ഗ്രന്ഥകാരനുമായിരുന്നുവെല്ലൂരില്‍ നിന്ന് ബാഖവി, ഖാസിമി, മിസ് ബാഹ് ബിരുദം നേടി, മര്‍ഹൂം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ പുത്രി സയ്യിദത്ത് ആമിന ബാഫഖിയാണ് ഭാര്യ, മക്കള്‍: സയ്യിദ് ജാഫര്‍ ജിഫ്രി,സയ്യിദ് ഫസല്‍ ജിഫ്രി, സയ്യിദ് മുഹമ്മദ് ജിഫ്രി.മരുമകള്‍:സയ്യിദത്ത് ലൈല ബീവി,സയ്യിദത്ത് സൈഫുന്നീസ ബീവി, സയ്യിദത്ത് ബല്‍കീസ് ബീവി. സഹോദരങ്ങള്‍:സയ്യിദ് അബ്ദുല്ല ജിഫ്രി, പരേതരായ സയ്യിദ് ഹുസൈന്‍ ജിഫ്രി, സയ്യിദ് മുഹമ്മദ് ജിഫ്രി(എസ്.എം ജിഫ്രി തങ്ങള്‍), സയ്യിദ് ഹൈദ്രോസ് ജിഫ്രി, സയ്യിദ് ഉമര്‍ ജിഫ്രി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!