മലപ്പുറത്ത് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പാലക്കാടും എക്‌സൈസ് റെയിഡ്; 16 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം ; പാലക്കാട് മുട്ടിക്കുളങ്ങരയില്‍ എക്‌സൈസ് റെയിഡില്‍ വീട്ടില്‍ സൂക്ഷിച്ച 16 കിലോ കഞ്ചാവ് പിടികൂടി ഇന്നലെ പുലര്‍ച്ചെ കരുവാരകുണ്ടില്‍ കാളികാവ് എക്‌സൈസ് കഞ്ചാവ് പിടികൂടുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എക്‌സെസ് ഇന്റലിജെന്‍സ് വിഭാഗം ഇയാളെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ്
വിതരണത്തിനായി സൂക്ഷിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്.

പുതുപ്പരിയാരം തച്ചന്‍കോട് മുട്ടിക്കുളങ്ങരയിലെ വീട്ടിലാണ് പരിശോധന നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്ന മലപ്പുറം മൈലാടി, അരിമണല്‍, പതിനാലില്‍ ഹൗസില്‍ ജോസ് മകന്‍ അമല്‍ ജോസ് എന്നയാള്‍ക്കെതിരെ കേസ് എടുത്തു. ഇയാള്‍ തല്‍സമയം വീട്ടില്‍ ഇല്ലാത്തതിനാല്‍ അറസ്റ്റ് നടന്നില്ല.

എക്സൈസ് ഇന്റലിജന്‍സിന്റെ പാലക്കാട് മലപ്പുറം ടീമുകളും, പാലക്കാട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് & സ്‌പെഷ്യല്‍ സ്‌ക്വാഡും, എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും സംയുക്തമായി ആണ് പരിശോധന നടത്തിയത്.

ഇന്നലെ മലപ്പുറം കാളികാവില്‍ 18 കിലോ കഞ്ചാവുമായി കോട്ടോപ്പാടം അരിയൂര്‍ സ്വദേശി കോല്‍കാട്ടില്‍ നൗഷാദിനെ പിടികൂടിയതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുട്ടികുളങ്ങരയില്‍ പരിശോധന നടത്തിയത്.

സംഘത്തില്‍ പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് &സ്‌പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്. എം, പാലക്കാട് ഐ ബി ഇന്‍സ്‌പെക്ടര്‍ നൗഫല്‍.എന്‍, മലപ്പുറം ഐ ബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, കമ്മിഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, പാലക്കാട് മലപ്പുറം ഐ ബി യിലെ പ്രിവന്റിവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍. വി. ആര്‍, സുരേഷ് ആര്‍. എസ്, ഷിബു ഡി, പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പി ഓ മാരായ ശ്രീജി ബി.ജെ, ഗോകുല്‍കുമാര്‍ പി. പി , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീഷ്. എന്‍, അഖില്‍ദാസ് ഇ, ഡ്രൈവര്‍ ജയപ്രകാശ്. വി എന്നിവര്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top