ദില്ലി: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം. ശക്തമായ മഴ തുടരുകയാണ്. ചണ്ഡിഗഡ്- മണാലി റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.മണ്ഡിയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പെട്ടുമാണ് ഗതാഗതത്തെ തടസപ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഹിമാചല്‍പ്രദേശില്‍ അടുത്ത 24 മണിക്കൂര്‍ പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തിന്റെ പയിടങ്ങളിലും മിന്നല്‍ പ്രളയം ഉണ്ടായിട്ടുണ്ട്. ഗതാഗതം ഇതോടെ പലയിടങ്ങളിലും തടസപ്പെട്ടിരിക്കുകയാണ്.
ഹരിയാനയിലും രൂക്ഷമായ പ്രളയമാണ് ഉണ്ടായിരിക്കുന്നത്.അസമിലും പ്രളയം രൂക്ഷമാണ്.മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് ,ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളിലും കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുകയാണ്.




