Section

malabari-logo-mobile

കെ.റെയില്‍ ഭൂമി ഏറ്റെടുക്കലിന് തടസ്സമില്ലെന്ന് റെയില്‍വേ ഹൈക്കോടതിയില്‍

HIGHLIGHTS : 2013 ലെ നിയമം അനുസരിച്ച് ഭുമി ഏറ്റെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍

കെ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം റെയില്‍വെയും . പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതി ഉണ്ടെന്നും , ഭുമി ഏറ്റെടുക്കലിന് തടസ്സമില്ലന്നും റെയില്‍വെ ഹൈക്കോടതിയെ അറിയിച്ചു.

ഇതോടെ കെ.റെയില്‍ പദ്ധതിക്ക് റെയില്‍വേയുടെ അനുമതിയില്ലെന്നും റെയില്‍വേ ഭൂമി വിട്ടുകൊടുക്കില്ലെന്നുമുള്ള സര്‍ക്കാരിനെതിരെയുള്ള വാദം പൊളിയുകയാണ്.

sameeksha-malabarinews

സര്‍വ്വെ നടത്തുന്നതിനും ഭുമി ഏറ്റെടുക്കലിനും എതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വെയും കേന്ദ്ര സര്‍ക്കാരും ഈ നിലപാട് സ്വീകരിച്ചത്.

സില്‍വര്‍ ലൈന്‍ പ്രത്യേക പദ്ധതിയല്ലന്നും 2013 ലെ നിയമം അനുസരിച്ച് ഭുമി ഏറ്റെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ല. റെയില്‍വെയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരഭമാണ് കെ റെയില്‍ എന്ന് റെയില്‍വെ വ്യക്തമാക്കി. പദ്ധതിക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയടക്കമുള്ള പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ കെ റെയിലിനെ ഹൈക്കോടതിയില്‍ പിന്തുണച്ചത് സര്‍ക്കാരിന് നേട്ടമായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!