തൃശൂര്‍: ഏത് ഉന്നതനാണ് തെറ്റ് ചെയ്തതെങ്കിലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമല്ല. ലോക്കപ്പുകളില്‍ മനുഷ്യത്വരഹിതമായി പെരുമാറാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേരള വനിതാ ബെറ്റാലിയന്‍ രണ്ടാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ ആരും നിയമത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.




