ശ്രീറാമിനെതിരെ ചുമത്തിയത് 304 ാം വകുപ്പ്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്ത് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന 304 എ വകുപ്പാണ് പോലീസ് ചുമത്തിയത്.

ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇതിനുപുറമെ മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോര്‍ ആക്ടിലെ 186,188 വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top