Section

malabari-logo-mobile

കോഴിക്കോട് യുവതിയെ കുത്തി വീഴ്ത്തി ആസിഡൊഴിച്ചു: മുന്‍ ഭര്‍ത്താവിനായ് അന്വേഷണം ഊര്‍ജിതം

HIGHLIGHTS : കോഴിക്കോട്:കോഴിക്കോട് കാരശ്ശേരിയില്‍ യുവതിയെ കുത്തി വീഴ്ത്തിയ ശേഷം ദേഹത്ത് ആസിഡൊഴിച്ചു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ

കോഴിക്കോട്:കോഴിക്കോട് കാരശ്ശേരിയില്‍ യുവതിയെ കുത്തി വീഴ്ത്തിയ ശേഷം ദേഹത്ത് ആസിഡൊഴിച്ചു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ചയാളെന്ന് സംശയിക്കുന്ന യുവതിയുടെ ആദ്യഭര്‍ത്താവ് സുഭാഷിന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

സ്വകാര്യ ക്ലിനിക്കില്‍ ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിക്ക് നേരെയാണ് ശനിയാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. ആനയാത്ത് വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അക്രമി കത്തികൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തലയിലേക്ക് ആസിഡൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ അടുത്തുള്ള വീട്ടിലേക്കോടിക്കേറിയ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കേറ്റ് ഓടുന്നതിനിടെ സുഭാഷ് എന്ന പേര് യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു. മുന്‍ഭര്‍ത്താവ് സുഭാഷാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതി കുറച്ചുകാലമായി സ്വന്തം വീട്ടിലാണ് താമസം. ആക്രമിക്കുമെന്ന് നേരത്തെ സുഭാഷ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ അറിയിച്ചു.

sameeksha-malabarinews

തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. വിദേശത്തായിരുന്ന സുഭാഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയതെന്നാണ് സൂചന. ഇയാള്‍ക്ക് വേണ്ടി മുക്കം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടുണ്ട്. എന്നാല്‍ പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മുന്‍ ഭര്‍ത്താവ് ആക്രമിച്ചതെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സുഭാഷ് നാട്ടിലെത്തിയെന്ന കാര്യം അറിയില്ലെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം. യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!