തിരൂരില്‍ ചുഴലിക്കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയും ഫൈബര്‍ വള്ളവും തകര്‍ന്നു

തിരൂര്‍: പറവണ്ണയില്‍ ശനിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയും ഫൈബര്‍ വള്ളവും തകര്‍ന്നു.

ഒറ്റ ഷെഡില്‍ താമസിക്കുന്ന അബ്ദുള്‍ ഖാദറിന്റെ വീട്ടിന്റെ മേല്‍ക്കുരയാണ് കാറ്റില്‍ പൂര്‍ണ്ണമായും നശിച്ചത്.

പുത്തങ്ങാടി മുതെരി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വെളളവും എഞ്ചനുമാണ് തകര്‍ന്നത്. കരയില്‍ കയറ്റിയിട്ടതായിരുന്നു വള്ളം. മൂന്നോളം കുടുംബങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായിരുന്നു ഇത്.

Share news
error: Content is protected !!
Scroll to Top