പരപ്പനങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

പരപ്പനങ്ങാടി:  കഴിഞ്ഞ ദിവസം പരപ്പനങ്ങാടി നഗരമധ്യേ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പനങ്ങാടി ചിറമംഗലം സ്വദേശി അരീക്കാട്ട് അസൈനാരുടെ മകന്‍ അബ്ബാസ്(32) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

കഴിഞ്ഞ തിങ്കളാഴച് രാത്രിയിലാണ് പരപ്പനങ്ങാടി പയിനിങ്ങല്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത് മിനിലോറിയുമായി അബ്ബാസും സുഹൃത്ത് ഷാഹുലും സഞ്ചരിച്ച ബൈക്കും തമ്മില്‍കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചിറമംഗലം ജുമാമസ്ജിദ് ഖബറസ്ഥാനില്‍ ഇന്ന് ഉച്ചക്ക് ശേഷം മറവുചെയ്യും.
ഭാര്യ: മുബ്ബഷീറ, മകന്‍: മുഹമ്മദ് ആദില്‍ (ഒന്നരവയസ്സ്)
മാതാവ്: ആയിഷ, സഹോദരന്‍ ഹക്കിം.

Share news
error: Content is protected !!
Scroll to Top