Section

malabari-logo-mobile

കാശ്മീരില്‍ പൂര്‍ണ്ണമായും നിരോധനാജ്ഞ: മുന്‍മുഖ്യമന്ത്രിമാരടക്കം വീട്ടുതടങ്കലില്‍

HIGHLIGHTS : ജമ്മു കാശ്മീരില്‍ പൂര്‍ണ്ണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ മെഹബുബ മുഫ്തി, ഒമര്‍ അബ്ദുള്‌ല എന്നിവരടക്കം നിരവധി രാഷ്ട്രീയപാര്‍...

ജമ്മു കാശ്മീരില്‍ പൂര്‍ണ്ണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ മെഹബുബ മുഫ്തി, ഒമര്‍ അബ്ദുള്‌ല എന്നിവരടക്കം നിരവധി രാഷ്ട്രീയപാര്‍ട്ടിനേതാക്കള്‍ വീട്ടുതടങ്കിലാണ്. കാശ്മീരിലാകെ ഇന്റര്‍നെറ്റ് സംവിധാനങ്ങളും കേബിള്‍ ടിവി വിതരണവും വിച്ഛേദിച്ചിരിക്കുകായണ്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ റാലിയോ, പ്രതിഷേധ പ്രകടനങ്ങളോട പാടില്ലെന്ന് അധികൃതര്‍ ഉത്തരവിറക്കിക്കഴിഞ്ഞു. വിദ്യാലയങ്ങള്‍ അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വ്വകാലശാലകള്‍ നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

sameeksha-malabarinews

സംസ്ഥാനത്താകെ വന്‍ സൈനികവിന്യാസവും നടത്തിയിട്ടുണ്ട്. അമര്‍നാഥ് തീര്‍ത്ഥയാത്ര വെട്ടിക്കുറക്കാനും നിര്‍ദ്ദേശം നല്‍കി. വിനോദസഞ്ചാരികളോടടക്കം മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യധാര രാഷ്ട്രീയപാര്‍ട്ടുകളുടെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ്സും, സിപിഎഐഎമ്മും രംഗത്തെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!