ചേളാരി സ്വദേശിയെ അടിവാരത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായി

താമരശ്ശേരി: ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. അടിവാരം പൊട്ടിക്കയില്‍ പുഴയില്‍ ഇറങ്ങിയ മലപ്പുറം ചേളാരി സ്വദേശി പത്തൂര് കീരന്റെ മകന്‍ പ്രജീഷ് എന്ന ഉണ്ണി (33)യെയാണ് കാണാതായത്.

അടിവാരം ഭാഗത്ത് കൂട്ടുകാര്‍ക്കൊപ്പം ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഫയര്‍ഫോയിസും, സന്നദ്ധ പ്രവര്‍ത്തകരും, റവന്യൂ ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തിവരികയാണ്.

പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം രക്ഷാ പ്രര്‍ത്തനം വിജയകരമല്ല.

Share news
error: Content is protected !!
Scroll to Top