ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങലില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു.

ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ക്ക് സിന്ധ്യ നന്ദി പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിന്ധ്യ ഉന്നയിച്ചിരിക്കുന്നത്. സിന്ധ്യയുെട അനുഭാവികള്‍ ഉള്‍പ്പെടെ 22 എംഎല്‍എമാരാണ് സംസ്ഥാന നിയമസഭയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

അച്ഛനും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവ റാവുവിന്റെ 75 ാം ജന്മ വാര്‍ഷികമായ ചൊവ്വാഴ്ചയാണ് സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് സിന്ധ്യ ബിജെപിയിലേക്ക് ചുവടുമാറിയത്.

Related Articles