Section

malabari-logo-mobile

അന്ത്യശാസനത്തെ തള്ളി ജോസ് കെ മാണി: യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണക്കില്ല

HIGHLIGHTS : jose ka mani will not support UDF

തിരുവനന്തപുരം നാളെ കേരളനിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന അന്ത്യശാസനം തള്ളി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. അവിശ്വാസത്തെ അനുകൂലിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ അന്ത്യശാസനം തള്ളി ജോസ് കെ മാണി രംഗത്തെത്തി. യുഡിഎഫ് കണ്‍വീനര്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതാണന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. സഭയില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്വതന്ത്രനിലപാടെടുക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം വിപ്പ് നല്‍കാന്‍ മുന്നണിക്ക് അധികാരമില്ലെന്നും വ്യക്തമാക്കി.
യുഡിഎഫ് ജോസ് പക്ഷത്തെ രണ്ട് എംഎല്‍എ മാര#്ക്കും നേരത്തെ വിപ്പ് കൊടുത്തിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നും അവിശ്വാസത്തെ അനുകൂലിക്കണമെന്നുമായിരുന്നു വിപ്പ്.
എന്നാല്‍ ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്‍ ജോസഫ് പക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ക്കടക്കമുള്ള കേരളകോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും ആവിശ്യപ്പെട്ട് തിരിച്ചും വിപ്പ് നല്‍കി. ഇപ്പോള്‍ വിപ്പ് ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നാണ് ജോസഫും ജോസും പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!