Section

malabari-logo-mobile

കോവിഡ് ബാധിച്ച് മലപ്പുറത്ത് ഒരു മരണം കൂടി

HIGHLIGHTS : മലപ്പുറം: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി.പെരിന്തല്‍മണ്ണ തൂത    സ്വദേശി മുഹമ്മദാണ് (85) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണമ...

മലപ്പുറം: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി.പെരിന്തല്‍മണ്ണ തൂത    സ്വദേശി മുഹമ്മദാണ് (85) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി.

പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം   എന്നിവ അലട്ടിയിരുന്ന മുഹമ്മദിനെ
ശ്വാസതടസ്സവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് പതിനേഴിനാണ്  മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.

sameeksha-malabarinews

ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിച്ചു. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷൻ റംഡസവിർ എന്നിവ നൽകി. ഓഗസ്റ്റ്  22ന് രോഗിയുടെ ആരോഗ്യ നില വഷളായി.
എസിഎൽഎസ് പ്രകാരം ചികിത്സ നൽകിയെങ്കിലും 22ന്  രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി.

മുഹമ്മദിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!