കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ തീയതി നീട്ടി

Calicut University Degree Admission: Extending Application Date

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാലിക്കറ്റ് സർവകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനും  ആഗസ്റ്റ് 24 വൈകിട്ട് 5 മണി വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്.   അപേക്ഷാഫീസ് : ജനറല്‍ 280/- രൂപ.  എസ്.സി/എസ്.ടി 115 രൂപ. വെബ്‍സൈറ്റ് : www.cuonline.ac.in/ug. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ പ്ലസ് ടു രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഒഴിക എല്ലാ വിവരങ്ങളും സ്വയം തിരുത്തൽ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനുമുള്ള സൗകര്യം രജിസ്‌ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓണ്‍ലൈന്‍ രജിസ്ട്രേഷൻ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് സർവകലാശാല ഓൺലൈൻ രജിസ്‌ട്രേഷൻ  പ്രകാരം അപേക്ഷിച്ച വിദ്യാർത്ഥികളിൽ നിന്നും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് പ്രവേശനം നടത്തുന്നത് . ആയതിനാൽ  കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന  അതത് കമ്മ്യൂണിറ്റിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍  കമ്മ്യൂണിറ്റി ക്വോട്ടയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയും  നേരത്തെ തെരെഞ്ഞെടുത്ത 20 ഓപ്ഷനുകൾക്ക് പുറമെ യോഗ്യതയ്ക്കനുസരിച്ച് 5 ഓപ്ഷനുകള്‍   നല്‍കേണ്ടതുമാണ്.  അന്തിമ സമർപ്പണം നടത്തിയവർക്കും രജിസ്‌ട്രേഷൻ പേജിലെ നിർദേശങ്ങൾക്ക് വിധേയമായി പുതിയ ഓപ്ഷനുകൾ ചേർക്കാവുന്നതാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •