നിയന്ത്രണം വിട്ട വാന്‍ തൊട്ടുരുമ്മി കടന്നുപോയിട്ടും രക്ഷപ്പെട്ട ആ ഭാഗ്യവാന്‍ ആരാണ്? വൈറല്‍ വീഡിയോയിലെ കാല്‍നടയാത്രക്കാരനെ അന്വേഷിച്ച് സോഷ്യല്‍മീഡിയ

വറ : തൊട്ടുരുമ്മി അതിവേഗത്തില്‍ വാഹനം കടന്നുപോയിട്ടും തലനാരിഴക്ക് ജീവന്‍ രക്ഷപ്പെട്ട ആ ഭാഗ്യവാനായ കാല്‍നടയാത്രക്കാരന്‍ ആരാണ്. വെളളിയാഴ്ച രാവിലെ മുതല്‍ സാമഹ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ വൈറലായ ഒരു വീഡിയോയില്‍ കണ്ട കാല്‍നടയാത്രക്കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊല്ലം ജില്ലയിലെ ചവറ തട്ടാശ്ശേരിയിലെ വിജയ പാലസ് എന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ഇന്നലെ മുതല്‍ വൈറലയാത്.

വെള്ളിയാഴ്ച രാവിലെ ആറു മണി സമയത്ത് ദേശീയപാതയില്‍ റോഡരികിലൂടെ കൈയ്യില്‍ ഒരു സഞ്ചിയും മുഴക്കോലുമായി റോഡരികിലൂടെ നടന്നപോകുന്ന ദൃശ്യമാണ് ആദ്യം കാണുന്നുത്. സെക്കന്റുകള്‍ക്കുള്ളില്‍ ഇയാളുടെ തൊട്ടുപിറകില്‍ നിന്നെത്തിയ ഒരു ഇന്‍സുലേറ്റഡ് വാന്‍ നിയന്ത്രണം വിട്ട് അതിവേഗത്തില്‍ ഇടതുവശത്തുകൂടി കടന്നുപോകുകയായിരുന്നു. ഒരു പോസ്റ്റിനും ഈ കാല്‍നടയാത്രക്കാരനും ഇടയില്‍ ഒരു വാഹനത്തിന് കടന്നുപോകാനുള്ള സ്ഥലം ഉണ്ടെന്ന് കാഴ്ചയില്‍ തോന്നുകയില്ല. എന്നാല്‍ കാല്‍നടയാത്രക്കാരന് ഒരു പോറലുമേല്‍ക്കാതെ വാഹനം അതിവേഗത്തില് കടന്നുപോകുന്നത് നെഞ്ചിടിപ്പോടെയേ കണ്ടുനില്‍ക്കാനാകു.
എന്നാല്‍ ഇതൊന്നുമറിയാതെ നടന്നിരുന്ന യാത്രക്കാരന്‍ ഈ വാഹനം തൊട്ടടുത്ത് പോലീസ് സ്ഥാപിച്ച ക്യാമറയും ഇടിച്ച് തെറിപ്പിച്ച് പോകുന്നതാണ് കണ്ടപ്പോഴാണ് ഞെട്ടിത്തരിച്ച് പിറകോട്ട് നീങ്ങുന്നത്. ഈ ദൃശ്യവും സിസിടിവിയിലുണ്ട്. ഈ വാന്‍ പിന്നേയും മുന്നോട്ട് പോകുന്നതുവരെയുള്ള ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.

പിന്നീട് നടന്നത് വാന്‍ കുറച്ച് കൂടി മുന്നോട്ട് പോയി നിര്‍ത്തുകയായിരുന്നു. പോലീസെത്തി ഈ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരേയും സ്‌റ്റേഷനിലെത്തിച്ചു. ഇവര്‍ സ്ഥിരം പാലുമായി ചങ്ങനാശ്ശേരിയില്‍ നിന്നും വരുന്നവരാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നത്രെ അപകടകാരണം. ആളപായമില്ലാത്തതിനാലും ക്യാമറ ഇവര്‍ നന്നാക്കി ഫിറ്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനാലും കേസെടുക്കാതെ വിട്ടയച്ചു.

എന്നാല്‍ ഇതുവരെ ആ ഭാഗ്യവാനായ കാല്‍നടയാത്രക്കാരനെ സോഷ്യല്‍ മീഡിയക്ക് കണ്ടെത്താനായിട്ടില്ല.

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •