പെട്ടിമുടിയില്‍ ദുരന്തസ്ഥലത്ത് കടുവ : തിരച്ചിലില്‍ ആശങ്ക

ഇടുക്കി : കാലവര്‍ഷ ദുരന്തഭൂമിയായ പെട്ടിമുടി മേഖലയില്‍ കടുവയെ കണ്ടത് തെരച്ചില്‍ സംഘത്തില്‍ ആശങ്ക പരത്തി. ദുരന്തം നടന്ന സ്ഥലത്തുനിന്നും കുറച്ച് ദൂരയുള്ള ഭൂതക്കുഴി ഭാഗത്താണ് ഇന്ന് തെരച്ചിലിനിടെ കടുവയെ കണ്ടത്
കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ കടുവയുടെ സാനിധ്യം അനുഭവപ്പെട്ടിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് തെരിച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. ഇനി അഞ്ചു പേരേയാണ് കണ്ടെത്താനുള്ളത്.

ദുരന്തം നടന്ന സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ ദുരെയുള്ള ഭുതക്കുഴി, ഗ്രാവല്‍ ബാങ്ക് മേഖലയിലുമാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്

കടുവയെ കണ്ട സാഹചര്യത്തില്‍ വനം വകുപ്പ് ഉദ്യോഗ്സ്ഥരുമായി കൂടിയാലോചിച്ചാവും ഇനി തിരച്ചില്‍.

photo courtesy: Decan chronical

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •