സിനിമാ, സീരിയില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ കേന്ദ്ര അനുമതി: മാസ്‌ക്കും, അകലവും നിര്‍ബന്ധം

ദില്ലി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ചലചിത്ര, സീരയില്‍ ചിത്രീകരണങ്ങള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര അനുമതി.
ആവശ്യമായ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് ചിത്രീകരണം പുനരാരംഭിക്കാമെന്ന് വിവര സാങ്കേതിക പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചു.

ഇതിനായി ആരോഗ്യമന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും കൂടിയാലോചിച്ച് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. ചിത്രീകരണ സമയത്ത് മാസ്‌ക നിര്‍ബന്ധമാണ്. ആറടിയെങ്ങിലും അകലം പാലിച്ചായിരിക്കണം അഭിനയിക്കേണ്ടത്. അഭിനേതാക്കളൊഴികെയുള്ളവരല്ലാം മാസ് ക് ധരിച്ചിരിക്കണം. ചിത്രീകരണം നടക്കുന്നിടത്ത് കവാടത്തില്‍ ശരീര ഊഷ്മാവ് പരിശോധിക്കണം. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം.

മേക്ക് അപ്, ഹെയര്‍സ്റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ പിപിഇ കിറ്റ് ധരിക്കണം.സെറ്റുകള്‍, മേക്ക് അപ്പ് റൂമുകള്‍, വാനുകള്‍, ശുചിമുറികള്‍ എന്നിവ ദിവസവും അണുമുക്തമാക്കണം. സെറ്റില്‍ ആരെങ്ങിലും പോസിറ്റീവ് ആയാല്‍ അവിടെ അണുമുക്തമാക്കുകയും, ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും വേണം തുടങ്ങി നിരവധി ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

രാജ്യത്ത് കൊറോണ രോഗം വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതല്‍ സിനിമകളുടെയും, ടെലിവിഷന്‍ സീരിയലുകളുടെയും നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുയാണ്.

ഫഹദ് ഫാസിലിന്റെ ‘സി യു സൂണ്‍’ ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

Share news
error: Content is protected !!
Scroll to Top