പാല: ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്കാണെന്നും എല്‍ഡിഎഫിന് ഇനി കഷ്ടകാലമാണെന്നും മാണി സി കാപ്പന്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുയായിരുന്നു മാണി സി കാപ്പന്‍. പാല വത്തിക്കാനാണെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. എന്നാല്‍
ആ വത്തിക്കാനിലെ പോപ്പ് താന്‍ ആണെ്‌ന് പുള്ളിക്ക് അറിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
നൂറ് കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പന്‍ ഐശ്യര്യകേരളയാത്രയില്‍ അണിചേര്‍ന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട് എന്‍സിപി കേരള എന്ന പേരില്‍ യുഡിഎഫ് മുന്നണി ഘടകകക്ഷിയാകുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു.

