കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം:പൊലിസ് ലാത്തിവീശി

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. തേഞ്ഞിപ്പാലത്ത് സര്‍വ്വകലാശാല പരിസരത്ത് പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, എം.എസ്.എഫ്, ഫെര്‍ട്ടേണിറ്റി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.
മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് പൊലിസ് ലാത്തിവീശി. ഈ സമയത്ത് മുഖ്യമന്ത്രി കാമ്പസിനുള്ളില്‍ സിഎം @ ക്യാമ്പസ് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •