ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രധാനമന്ത്രിയുടെ വഴിയില്‍ കറുത്ത ബലൂണുയര്‍ത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം

കൊച്ചി: ഇന്ധന വില വര്‍ദ്ധനവിനെതിരെ കറുത്ത ബലൂണുയര്‍ത്തി പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന വഴിയിലാണ് പ്രതിഷേധം.

അഞ്ഞൂറോളം കറുത്ത ബലൂണുകളാണ് പറത്തിയിരിക്കുന്നത് മോദിയുടെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു. ഹില്‍പാലസിന് മുന്നിലായിരുന്നു പ്രതിഷേധം.

കൊച്ചി അമ്പലമുകളില്‍ ബിപിസില്‍ പെട്രോകെമിക്കല്‍ പ്ലാന്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി.

Share news
error: Content is protected !!
Scroll to Top