തൊഴില്‍മേള നാളെ 

HIGHLIGHTS : Job fair tomorrow

cite

മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള നാളെ (മെയ് 31) രാവിലെ 10:30 മുതല്‍ 1:30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.

നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി സോഫ്റ്റ്വെയര്‍ ഫാക്കല്‍റ്റി, സെയില്‍സ് മാനേജര്‍, ബി.ഡി.എം, ബി.ഡി.ഇ, ലാബ് ഫാക്കല്‍റ്റി, സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഓഫീസ് സ്റ്റാഫ്, സെയില്‍സ് എക്‌സിക്യൂട്ടീവ് തുടങ്ങിയ നൂറിലധികം തസ്തികകളാണുള്ളത്. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, പിജി, ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, എം.ബി.എ, ബിടെക്, എംടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ട്.  ഫോണ്‍: 0483-2734737, 8078428570.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!